ഏറെ നാളത്തെ പ്രവാസത്തിനൊടുവിലും സ്വന്തമായൊരു ഭവനം എന്നത് സ്വപ്നമായി അവശേഷിക്കുന്ന വേദി അംഗങ്ങക്കൊരു കൈത്താങ്ങായി തൃശൂർ ജില്ലാ സൗഹൃദവേദി-ഖത്തർ വിഭാവനം ചെയ്തിട്ടുള്ള TJSV ഭവന പദ്ധതിയിലെ നാലാമത്തെ വീട് ശ്രീ കല്ലായിൽ പ്രബിനു വേണ്ടി നിർമ്മിച്ചതിന്റെ താക്കോൽദാനകർമ്മം തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.വി.എസ്.പ്രിൻസ് നിർവ്വഹിച്ചു. ഏതൊരു മനുഷ്യന്റെയും അടിസ്ഥാന ആവശ്യമായ, സ്വന്തമായൊരു ഭവനം, ജാതി, മത, രാഷ്ട്രീയ അതിർ വരമ്പുകളില്ലാതെ സൗഹൃദവേദി അംഗങ്ങൾക്കായുള്ള ഇത്തരം കൈത്താങ്ങുകൾ വേദിയുടെ വിവിധ ജീവകാരുണ്യ പ്രവർത്തങ്ങളിൽ ഊന്നിയുള്ള മാതൃകാപരമായ പ്രവർത്തനത്തെ പ്രതിഫലിപ്പിക്കുന്നതാണ്. വടക്കാഞ്ചേരി മണ്ഡലം മുളങ്കുന്നത്ത്കാവ് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ കോഞ്ചേരി അമ്മാംകുഴി കൈതയിൽ കെ.സി. പ്രബിനാണ് സൗഹൃദവേദി മുഖ്യ രക്ഷാധികാരിയായ പദ്മശ്രീ CK മേനോൻ അവർകളുടെ സ്മരണാർത്ഥം നടപ്പാക്കിയിട്ടുള്ള ഭവനപദ്ധതിയിലൂടെ വീട് ലഭ്യമായത്. 09/06/2025 തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് പുതിയതായി നിർമിച്ച വീടിനു മുൻവശത്തായി നടന്ന പ്രസ്തുത ചടങ്ങിൽ വേദി വൈസ് പ്രസിഡണ്ട് ശ്രീ ഹമീദ് അക്കിക്കാവ് അധ്യക്ഷത വഹിച്ചു. ......
ദോഹ: നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്റർ (എന്‍.ബി.എഫ്.സി) മടങ്ങിയെത്തിയ പ്രവാസികൾക്കായി ജൂണ്‍ 24 മുതല്‍ 26 വരെ സംഘടിപ്പിക്കുന്ന ത്രിദിന സൗജന്യ സംരംഭകത്വ പരിശീലനത്തിലേയ്ക്ക് (റെസിഡൻഷ്യൽ) ജൂണ്‍ 18 വരെ അപേക്ഷ നല്‍കാം.എറണാകുളം കളമശ്ശേരിയിൽ പ്രവര്‍ത്തിക്കുന്ന വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുളള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് (KIED) ക്യാമ്പസിലാണ് പരിശീലനം. പേര് രജിസ്റ്റർ ചെയ്യുന്നതിനായി 0471-2770534/+91-8592958677 എന്നീനമ്പറുകളിലോ email protectedഎന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാം. ......
ദോഹ: ഖത്തർ നാഷണൽ ലൈബ്രറി അറബിക് കാലിഗ്രാഫിയുടെ കാലാതീതമായ സൗന്ദര്യത്തെ ആഘോഷിക്കുന്നു, അതിന്റെ പൈതൃക ശേഖരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട കലാസൃഷ്ടികൾ പങ്കിടാൻ കമ്മ്യൂണിറ്റി അംഗങ്ങളെ ക്ഷണിക്കുന്നു.
QNL ന്റെ ഹെറിറ്റേജ് ലൈബ്രറിയിൽ സംരക്ഷിച്ചിരിക്കുന്ന കാലിഗ്രാഫിക് പാനലുകളിൽ നിന്നും കൈയെഴുത്തുപ്രതികളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്, കാലിഗ്രാഫി കലയിലൂടെ അറബ്, ഇസ്ലാമിക പൈതൃകവുമായി ഇടപഴകാൻ പങ്കെടുക്കുന്നവർക്ക് ഒരു സവിശേഷ അവസരം നൽകുന്നു.
അറബി വാക്യങ്ങളെയും പാഠങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഈ മത്സരം, പാരമ്പര്യത്തിൽ വേരൂന്നിയ സർഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നു. പങ്കെടുക്കുന്നവർ നാസ്ക്, തുളുത്ത്, ദിവാനി തുടങ്ങിയ പരമ്പരാഗത അറബി കാലിഗ്രാഫിക് ലിപി ഉപയോഗിച്ച് അഞ്ച് വാചകങ്ങളിൽ ഒന്ന് അവരുടെ കലാസൃഷ്ടിയിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.
എൻട്രികൾ ഡിജിറ്റൽ കലാസൃഷ്ടികളായോ A4 അല്ലെങ്കിൽ A3 ഫോർമാറ്റിൽ കൈകൊണ്ട് വരച്ച (ഉയർന്ന റെസല്യൂഷനിൽ സ്കാൻ ചെയ്ത) കലാസൃഷ്ടികളായോ സമർപ്പിക്കാം. ......
ദോഹ: ജി.സി.സി രാജ്യങ്ങളിലെയും വിദേശങ്ങളിലെയും സഞ്ചാരികളെ വേനൽക്കാല ടൂറിസത്തിലേക്ക് സ്വാഗതംചെയ്ത് വിസിറ്റ് ഖത്തറിന്റെ ‘മൊമന്റ്സ് മെയ്ഡ് ഫോർ യു’ കാമ്പയിൻ. ജൂൺ പിറന്നതിനു പിന്നാലെ കടുത്ത ചൂടിലേക്ക് ഗൾഫ് മേഖലയെത്തിയപ്പോൾ വേനൽക്കാലത്തും വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഒരുപിടി കേന്ദ്രങ്ങൾ പരിചയപ്പെടുത്തിക്കൊണ്ടാണ് പ്രത്യേക കാമ്പയിൻ ആരംഭിക്കുന്നത്. ......
ദോഹ: രണ്ട് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ചുകൊണ്ട് നാട്ടിലേക്ക് പോകുന്ന ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഉപദേശക സമിതി ചെയർമാൻ കെ എൻ സുലൈമാൻ മദനി, കേന്ദ്ര കൗൺസിൽ അംഗം റഫീഖ് ആലിയാട്ട്, വനിതാ വിഭാഗമായ എംജിഎം പ്രവർത്തകസമിതി അംഗം ഹാജറ ടീച്ചർ എന്നിവർക്ക് ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ അംഗങ്ങളുടെയും പോഷകഘടകങ്ങളുടെയും ആഭിമുഖ്യത്തിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി. തുമാമയിലെ ആട്രിയം ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ ഇസ്ലാഹി സെന്റർ പ്രസിഡണ്ട് ഷമീർ വലിയവീട്ടിൽ, ജനറൽ സെക്രട്ടറി അലി ചാലിക്കര, എംജിഎം പ്രസിഡണ്ട് ജാസ്മിൻ നസീർ എന്നിവർ ഉപഹാരങ്ങൾ സമർപ്പിച്ചു.
2002ൽ ദോഹയിലെത്തിയ മദനി ദീർഘകാലം ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് തുടങ്ങി വിവിധ തലങ്ങളിൽ സേവനം ചെയ്യുക വഴി ഖത്തറിലെ മത സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ വിലയേറിയ സംഭാവനകൾ അർപ്പിച്ചിട്ടുണ്ട്. ......
ദോഹ: സ്റ്റുഡൻ്റ്സ് ഇന്ത്യ ഖത്തർ പെരുന്നാളിനോടനുബന്ധിച്ച് ഇന്റർസോൺ ഫുട്ബാൾ ടൂർണമെന്റ്ഈദ്-കിക്സ് 25' സംഘടിപ്പിച്ചു. അഞ്ച് സോണുകളിൽ നിന്നായി പതിനാല് ടീമുകൾ പങ്കെടുത്ത മത്സരം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.വക്റ ബർവാ വില്ലേജിൽ നടന്ന മത്സരത്തിൽ നദീമത്തുനാ വക്റ വിന്നേഴ്സ് ട്രോഫിയും മെഷാഫിയാ വക്റ ഫസ്റ്റ് റണ്ണർഅപ്പും എംകെ സ്ട്രൈക്കേഴ്സ് മദീന ഖലീഫ സെക്കന്റ് റണ്ണർഅപ്പും നേടി വിജയികളായി. ......
ദോഹ. ഖത്തറിൽ സന്ദർശനത്തിന് എത്തിയ പണ്ഡിതനും വാഗ്മിയും ആയ സുഹൈൽ ഹൈതമിക്ക് ആവള കുട്ടോത്ത് മഹല്ല് ഖത്തർ കൂട്ടായ്മ സ്വീകരണം നൽകി.......